ADVERTISEMENT

പന്തീരാങ്കാവ് ∙ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി ഉള്ളിയേരി സ്വദേശി ആക്കുപൊയിൽ വീട്ടിൽ വിക്കി എന്ന വിഷ്ണുപ്രസാദിനെയാണ് (28) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ ബലാത്സംഗം ചെയ്തെന്നാണു കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതി. 

നഗ്ന വിഡിയോകൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണു പലതവണ ബലാത്സംഗം ചെയ്തതെന്നു പരാതിയിൽ പറയുന്നു. യുവതിയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 2 ഫ്ലാറ്റുകളിലായി പീഡിപ്പിച്ചെന്നുമാണു യുവതി പറയുന്നത്.

പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങൾ ആളുകൾക്ക് അയച്ചു കൊടുത്തു. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവിൽപ്പോയി. ഇയാൾ കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.

English Summary:

Kozhikode rape: Vishnu Prasad, also known as Vikki, was arrested for raping a woman after promising marriage and subsequently blackmailing her. He threatened to release nude videos and defamatory messages online, causing significant distress to the victim.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com