‘പ്രസിഡന്റാകാൻ പറയുമെന്ന് പ്രതീക്ഷ, പാർട്ടിയിലെ എല്ലാവരോടും അടുപ്പത്തിലാണ്’; പവാറിനെ കാണാൻ തോമസ് കെ. തോമസ്

Mail This Article
ആലപ്പുഴ ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന ചർച്ചയ്ക്കായി മന്ത്രി എ.കെ. ശശീന്ദ്രനൊപ്പം എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ കാണുമെന്ന് തോമസ് കെ. തോമസ് എംഎൽഎ. സംസ്ഥാന പ്രസിഡന്റാകാൻ ശരദ് പവാർ പറയുമെന്നാണു പ്രതീക്ഷ. പാർട്ടിയിലെ എല്ലാവരോടും അടുപ്പത്തിലാണ്. പാർട്ടിയിൽ ചില വിഭാഗീയതയുണ്ട്. അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോകും. മന്ത്രി സ്ഥാനത്തിനു പകരമല്ല സംസ്ഥാന പ്രസിഡന്റ് സ്ഥാനം. സിപിഎമ്മിനു തന്നോട് എതിർപ്പില്ലെനും തോമസ് കെ. തോമസ് പറഞ്ഞു.
കുട്ടനാട്ടിൽ വികസന പദ്ധതികൾ ഏകോപിപ്പിക്കുന്നതിൽ എംഎൽഎയ്ക്കു വീഴ്ച വന്നെന്നു സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതു വെറുതേയാണെന്നും തോമസ് കെ. തോമസ് പറഞ്ഞു. ‘‘മണ്ഡലത്തിൽ കോടികളുടെ വികസനം നടക്കുന്നു. എംഎൽഎ കരാറുകാരിൽ നിന്നു പണം വാങ്ങിയെന്നതും തെറ്റാണ്. തനിക്കു സാമ്പത്തിക ഭദ്രതയുണ്ട്.’’ – തോമസ് കെ. തോമസ് പറഞ്ഞു.
‘‘കരാറുകാർക്ക് അങ്ങോട്ട് പണം നൽകിയിട്ടുണ്ട്. 40 ലക്ഷം രൂപ വാങ്ങിയ കരാറുകാരൻ ഇപ്പോൾ മുങ്ങി നടക്കുകയാണ്. എന്നാൽ ഉദ്യോഗസ്ഥരിൽനിന്നു സഹായം ലഭിക്കാത്തതിനാൽ എല്ലാ കാര്യത്തിനും നേരിട്ടു തിരുവനന്തപുരത്തു പോകേണ്ട സ്ഥിതിയാണ്.’’ – തോമസ് കെ. തോമസ് പറഞ്ഞു.