ADVERTISEMENT

പോർട്ട് ലൂയിസ് ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൗറീഷ്യസ് മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ പ്രവിന്ദിന്റെ സഹപ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിൽ കള്ളപ്പണം പിടിച്ചെടുത്തു. ഭാര്യ കോബിത ജുഗ്‌നാഥിനൊപ്പം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് മുൻ പ്രധാനമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2017 മുതൽ 2024 വരെ പ്രവിന്ദ് ജുഗ്‌നാഥ് മൗറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു. 

കോബിത ജുഗ്‌നാഥിനെ പിന്നീട് വിട്ടയക്കുകയും ഇന്ന് പുലർച്ചെയോടെ പ്രവിന്ദ് ജുഗ്‌നാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ പ്രവിന്ദ് നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വൈകാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. സുഹൃത്തുക്കളുടെ വീടുകളിൽ നടന്ന റെയ്ഡിൽ കള്ളപ്പണത്തിനൊപ്പം പ്രവിന്ദ് ജുഗ്‌നൗത്തിന്റെ പേരിലുള്ള പല രേഖകളും വിവിധ കറൻസികളും ആഡംബര വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്.

English Summary:

Ex-Mauritius PM Pravind Jugnauth Arrested In Money-Laundering Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com