ADVERTISEMENT

ന്യൂഡൽഹി∙ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു ഡൽഹി ലഫ്. ഗവർണർ വി. കെ. സക്‌സേനയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടു.

ഏതാനും സമയം കഴിഞ്ഞപ്പോൾ മരിച്ചവർക്കുള്ള അനുശോചനം എന്ന ഭാഗം ലഫ്. ഗവർണർ തിരുത്തി. അതോടെ അപകടത്തിൽ ആളുകൾ മരിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലാതായി. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാളും കുറിപ്പിട്ടു. എന്നാൽ 12 മണിയോടെ 15 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കുംഭമേളയ്ക്ക് പോകാനുള്ളവർ ട്രെയിനിൽ കയറാൻ തിരക്കുകൂട്ടുന്നു. ചിത്രം: പിടിഐ
കുംഭമേളയ്ക്ക് പോകാനുള്ളവർ ട്രെയിനിൽ കയറാൻ തിരക്കുകൂട്ടുന്നു. ചിത്രം: പിടിഐ

സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. ഒട്ടേറെ പേർക്ക് തിരക്കിൽ പരുക്കേറ്റിട്ടുണ്ട്. 4 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

English Summary:

Stampede at New Delhi Railway Station: At least 15 people, including 10 women and three children, died after a sudden rush of passengers caused by two trains for the Maha Kumbh being delayed led to an overcrowding situation at the New Delhi railway station on Saturday night, officials said.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com