ADVERTISEMENT

മുംബൈ ∙ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൻസിപി  സംസ്ഥാന അധ്യക്ഷനാകും. മുംബൈയിൽ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. 25ന് കേന്ദ്ര നിരീക്ഷകൻ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. 

പാർട്ടി തീരുമാനിച്ചിട്ടും മുഖ്യമന്ത്രി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തത് തനിക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പിളർപ്പിലേക്ക് നയിക്കുമെന്ന ഘട്ടമുണ്ടായതുകൊണ്ടാണ് താൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പി.സി. ചാക്കോ ശരദ് പവാറിനോട് പറഞ്ഞു.‌

English Summary:

Reshuffle in NCP: Kuttanad MLA Thomas K. Thomas to Head NCP Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com