റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാർ

Mail This Article
ചെന്നൈ ∙ പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യൻ എന്നയാളാണ് പിടിയിലായത്. രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു.
പീഡനത്തെ ചെറുത്ത പൊലീസ് ഉദ്യോഗസ്ഥ ബഹളം വച്ചതോടെ, അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് കടന്നുകളയാൻ പ്രതി ശ്രമിച്ചു. മറ്റ് യാത്രക്കാർ കൂടി ഇടപെട്ട് പ്രതിയെ പിടികൂടി റെയിൽവേ പൊലീസിനു കൈമാറി.
അതിനിടെ, വടിവാൾ കൈവശം വച്ച 6 കോളജ് വിദ്യാർഥികളെ പാലവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കവേയാണ് വിദ്യാർഥികൾ ബാഗിൽ വടിവാൾ വയ്ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയിൽപെട്ടത്. ആയുധം എവിടെ നിന്നു ലഭിച്ചു, എന്തിനാണ് കൈവശം വച്ചത് തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനായി വിദ്യാർഥികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.