ADVERTISEMENT

‌മലപ്പുറം ∙ ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റിനിടെ വെടിക്കെട്ട് അപകടം. പൊള്ളലേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഫൈനല്‍ മത്സരം കാണാന്‍ ഗാലറി തിങ്ങി നിറഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍ ഇടം പിടിച്ചിരുന്നു.

മത്സരം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് വെടിക്കെട്ട് ആരംഭിച്ചത്. പടക്കത്തിന്റെ കുറ്റി സ്റ്റേഡിയത്തിനു നടുവിലാണു സ്ഥാപിച്ചിരുന്നത്. വെടിക്കെട്ട് തുടങ്ങിയതോടെ ഇതു മറിഞ്ഞുവീഴുകയായിരുന്നു. ഇതോടെ പടക്കങ്ങള്‍ ഗാലറികളിലേക്കു തെറിച്ചു പോയി കത്തുകയായിരുന്നു. നിയന്ത്രിക്കാന്‍ കഴിയാതെ 5 മിനിറ്റോളം നേരം പടക്കങ്ങള്‍ ഗാലറിയുടെ പല ഭാഗങ്ങളിലായി വീണു പൊട്ടിച്ചിതറി. ഇതോടെ ഏറെ സമയം കളി നിർത്തിവച്ചു.

English Summary:

Firework Explosion: at the Urangattiri Therattammel tournament injured several spectators. Burns victims were rushed to area hospitals following the uncontrolled firework display during the final match.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com