ADVERTISEMENT

കൊയിലാണ്ടി∙ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. രണ്ടു ദിവസം മുൻപാണ് സജിൽ വിദേശത്തുനിന്നു നാട്ടിലെത്തിയത്. 

പ്രതി വിദേശത്തുനിന്നു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപം  തടഞ്ഞു നിർത്തിയ  സജിൽ  ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് മോശമായി പെരുമാറിയെന്നും  മർദിച്ചെന്നുമാണ് പെൺകുട്ടി കൊയിലാണ്ടി പൊലീസിൽ  നൽകിയ പരാതി. ഇയാൾ  മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. 

English Summary:

Instagram Blocking Leads to Assault: Sajil's arrest follows the assault and verbal abuse of a female student. The accused, recently returned from abroad, harassed the victim on Instagram before the physical assault near her home.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com