ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ യുവജനതയ്ക്കു വോട്ട് ചെയ്യുന്നതിനു വിമുഖതയുണ്ടോ എന്നു പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിൽ ഓൺലൈൻ സർവേ ആരംഭിച്ചു. 18നും 30നും ഇടയിൽ പ്രായമുള്ളവരിൽ നിന്നുള്ള വിവര ശേഖരണമാണു ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാറുണ്ടോ, ഇല്ലെങ്കിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തത്, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

രാജ്യത്താകമാനം യുവാക്കളുടെ വോട്ടിങ് ശതമാനം കുറയുന്നു എന്ന അനൗദ്യോഗിക കണക്കുകൾ പുറത്തു വരുമ്പോഴും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. ഈ സാഹചര്യത്തിലാണു സർവേ നടത്തുന്നത്. സംസ്ഥാനത്ത് 44 ലക്ഷത്തോളം യുവ വോട്ടർമാർ ഉണ്ടെന്നാണു കണക്ക്. കൂടുതൽ യുവാക്കൾക്കു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള പ്രചോദനമായും സർവേ മാറുമെന്നാണ് പ്രതീക്ഷ.

സ്കൂൾ, കോളജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്ററസി ക്ലബുകളിലൂടെയും വിവിധ സമൂഹമാധ്യമ പേജുകളിലൂടെയും സർവേയിൽ പങ്കെടുക്കാം. വാർത്തയ്‌ക്കൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തു സർവേയിൽ പങ്കെടുക്കാം.

English Summary:

Kerala Election Commission Survey: Youth voter turnout is the focus of a new Kerala Election Commission survey.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com