കമ്പമലയിൽ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ

Mail This Article
×
മാനന്തവാടി ∙ കമ്പമലയിൽ പുൽമേടിനു തീയിട്ടെന്നു സംശയിക്കുന്നയാളെ വനംവകുപ്പ് പിടികൂടി. തൃശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലിൽ വീട്ടിൽ സുധീഷാണ് (27) പിടിയിലായത്. ഇയാളെ തിരുനെല്ലി പൊലീസിനു കൈമാറും. മുൻപ് വിവിധ കേസുകളിൽ സുധീഷ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ കാട്ടുതീ പടർന്ന പ്രദേശത്തിനു തൊട്ടടുത്ത് ഇന്ന് വീണ്ടും തീ പടർന്നിരുന്നു. അഗ്നിരക്ഷാ സേനയും വനപാലകരും ചേർന്നാണു തീയണച്ചത്. അസ്വാഭാവിക സാഹചര്യത്തിൽ വനത്തിൽ വീണ്ടും തീ പടർന്നതോടെ തിരച്ചിൽ നടത്തിയപ്പോഴാണു സുധീഷ് പിടിയിലായത്. വയനാട് തലപ്പുഴ മുനീശ്വരൻ കുന്നിലെ റവന്യൂ ഭൂമിയിലും ഇന്നു തീപിടിച്ചിരുന്നു.
English Summary:
Kambamala fire : suspect arrested by Kerala Forest Department. A second fire near the affected area reignited under suspicious circumstances leading to the arrest of Sudheesh, who has a history of prior offenses.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.