ADVERTISEMENT

തിരുവനന്തപുരം ∙ യുജിസിയുടെ കരട് റഗുലേഷനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് 20ന് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷനിൽ പങ്കെടുക്കേണ്ടവരുടെ ചെലവുകൾ സർവകലാശാലകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഫണ്ടിൽനിന്നു ചെലവഴിക്കണമെന്നു നിർദേശം. സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നിർദേശം നൽകിയത്.

തലസ്ഥാനത്തുള്ള കേരള, സാങ്കേതിക സർവകലാശാലകളുടെ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ 500 പേർ പങ്കെടുക്കണം. തലസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകൾ 25 പേരെയാണു കൊണ്ടുവരേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രതിനിധികൾക്ക് എല്ലാവർക്കും കൺവെൻഷൻ കിറ്റ് നൽകാൻ സർക്കാർ സ്ഥാപനമായ സി ആപ്റ്റിനെ ചുമതലപ്പെടുത്തി.

യൂണിവേഴ്സിറ്റികൾ കൂടാതെ, കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഐഎച്ച്ആർഡി, എൽബിഎസ്, അസാപ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽനിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും ഉത്തരവിലുണ്ട്. യുജിസിക്ക് എതിരായി സംസ്ഥാന സർക്കാർ നടത്തുന്ന കൺവെൻഷന് പൊതുഖജനാവിൽനിന്ന് പണം ചെലവഴിക്കാനുള്ള ഉത്തരവ് ആദ്യമായാണെന്നും ആക്ഷേപമുണ്ട്.

English Summary:

Government Funding fuels controversy at Kerala's anti-UGC convention. The Higher Education Department's directive mandates public funds for the participation of over 500 individuals from various state institutions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com