ADVERTISEMENT

വണ്ടൂർ∙ ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോട് വീട്ടിൽ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു അപകടം. ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടി നിയന്ത്രണം വിട്ടപ്പോൾ‌ സിമി ബസിനടിയിലേക്കു വീഴുകയായിരുന്നു.  ശരീരത്തിലൂടെ ബസ് കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചു തന്നെ സിമി മരിച്ചു.  മങ്ങംപാടം പൂക്കോട് വീട്ടിൽ വിനോജിന്റെ മകളാണ് സിമി വർഷ.

English Summary:

Bike Accident: A Woman Killed in Wandoor Bike Accident

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com