ADVERTISEMENT

ഭുവനേശ്വർ ∙ ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) പഠിക്കുന്ന നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം. നേപ്പാളി വിദ്യാർഥിനി പ്രകൃതി ലാംസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടർന്നാണ് നേപ്പാളില്‍ നിന്നുള്ള വിദ്യാർഥികളെ അധികൃതർ ഹോസ്റ്റലിൽനിന്നു പുറത്താക്കിയത്. വിദ്യാർഥിയുടെ മരണവും പ്രതിഷേധവും ഇന്ത്യ–നേപ്പാള്‍ ബന്ധത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.     

കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ പ്രകൃതി ലാംസലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടു നേപ്പാളിൽനിന്നുള്ള വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങി റോഡ് ഉപരോധിച്ചു. ഇവരുമായി കെഐഐടി അധികൃതർ ചർച്ച നടത്തിയെങ്കിലും ഫലവത്തായില്ല. തുടർന്നാണ് പ്രതിഷേധക്കാരോട് ഹോസ്റ്റൽ ഒഴിയാനും നേപ്പാളിലേക്ക് തിരിച്ചു പോകാനും ആവശ്യപ്പെട്ടത്.

വിഷയത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി പ്രതികരിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥർ മുഖേന നേപ്പാൾ നയതന്ത്ര ഇടപെടൻ ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയ നടപടിയിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തത്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു ആദ്വിക് ശ്രീവാസ്തവയെന്ന വിദ്യാർഥിയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഒഡീഷ സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

English Summary:

KIIT Hostel Eviction :5 Arrested After Nepali Student's Death In Odisha Tech Institute Get Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com