സൈക്കിളിൽനിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Mail This Article
×
വടകര∙ അഴിയൂരിൽ സൈക്കിളിൽനിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോറോത്ത് റോഡ് കുട്ടമുക്ക് നൂറാമൻസിൽ (പുനത്തിൽ) സെമീറിന്റെ മകൻ, പനാടേമ്മൽ എംയുപി സ്കൂൾ വിദ്യാർഥി മുഹമ്മദ് റിസ്വാൻ (7) ആണ് മരിച്ചത്. വീടിന്റെ പരിസരത്ത് കളിക്കുന്നതിനിടെയാണ് സൈക്കിളിൽനിന്നു വീണ് വയറിനു പരുക്കേറ്റത്. മാതാവ്: ഫാത്തിമ സഹ്‌റ. സഹോദരി: നൂറ.
English Summary:
Seven-Year-Old Dies Following Cycle Fall in Azhiyur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.