ADVERTISEMENT

കൊല്ലം∙ ചവറ കെഎംഎംഎലിൽ ജോലി വാഗ്ദാനം ചെയ്ത്‌ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചവറ പൊലീസ് കേസെടുത്തു. വടക്കുംതല മുല്ലമംഗലത്ത് റസിയ ബീവിയുടെ പരാതിയിൽ ശൂരനാട് തെക്ക് പ്ലാവിളയിൽ അബ്ദുൽ വഹാബിന് (65) എതിരെയാണ് കേസെടുത്തത്.

റസിയ ബീവിയുടെ മകനു കെഎംഎംഎൽ എച്ച്ആർ ഡിപ്പാർട്മെന്റിൽ ജോലി നൽകാമെന്നു വിശ്വസിപ്പിച്ചു 2022 ഓഗസ്റ്റ് രണ്ടിനും 2023 ഏപ്രിൽ 14നും ഇടയിൽ നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും സ്വർണം പണയപ്പെടുത്തിയും 25 ലക്ഷത്തോളം രൂപ വാങ്ങിയതായാണു പരാതി. കഴിഞ്ഞ 12നു കേസെടുത്ത പൊലീസ് ഇതുസംബന്ധിച്ചു അന്വേഷണം തുടങ്ങി.

English Summary:

KMML Job Scam: Man faces charges of cheating a woman out of 25 lakh rupees with a false job promise at KMML in Chavara.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com