ഓടിക്കയറാൻ ശ്രമിക്കവെ ട്രെയിനിന്റെ അടിയിൽപ്പെട്ടു; മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം
.jpg?w=1120&h=583)
Mail This Article
×
ചെന്നൈ∙ മധുരയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ടു മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് ദാരുണാന്ത്യം. കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ ചന്ദ്രശേഖരൻ നായരുടെ മകനാണ്.
ഇന്നു രാവിലെ 8.29നായിരുന്നു അപകടം. ചെങ്കോട്ട – ഈറോഡ് ട്രെയിനിലേക്കു ഓടിക്കയറാൻ ശ്രമിക്കവേ, കാൽ വഴുതിവീഴുകയായിരുന്നു. ഉടൻതന്നെ ട്രെയിൻ നിർത്തിയെങ്കിലും അനുശേഖർ മരിച്ചിരുന്നു. ട്രെയിൻ പിന്നീട് സർവീസ് പുനഃരാരംഭിച്ചു.
English Summary:
Madurai Tragedy: Malayali Station Master died in Train Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.