ADVERTISEMENT

കോട്ടയം ∙ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിൽ. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ്  സാറ്റലൈറ്റ് ഫോണുമായി  പിടികൂടിയത്. ഇസ്രയേലിൽനിന്നു കുമരകത്ത് എത്തിയ ഇയാൾ  അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുകയായിരുന്നു. 

ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ  മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

English Summary:

Israeli national arrested in Kerala for illegal satellite phone use. David Eli Lis Bon, a 75-year-old Israeli citizen, was arrested in Kottayam for using a satellite phone without permission before being released on bail.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com