ആശുപത്രിക്കിടക്കയിലും മാർപാപ്പ കർമനിരതൻ; ആരോഗ്യനിലയിൽ പുരോഗതി, പനി മാറി

Mail This Article
×
വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫിസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. രാവിലെ അദ്ദേഹം പരിശുദ്ധ കുർബാന സ്വീകരിച്ചെന്നും പിന്നീട് തന്റെ കർത്തവ്യങ്ങളിൽ മുഴുകിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ശ്വാസസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
English Summary:
Pope Francis Recovering Well from Pneumonia: The Pontiff, hospitalized with pneumonia, is now fever-free and has resumed his work.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.