ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി അധികാരത്തിലേറിയ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നതും ഡൽഹിയുടെ ചരിത്രത്തിലാദ്യം. ഇന്നു ചേർന്ന എഎപി നിയമസഭാകക്ഷി യോഗത്തിൽ സഞ്ജീവ് ഝായാണ് അതിഷിയെ പ്രതിപക്ഷ നേതാവായി നിർദേശിച്ചത്. ബാക്കിയുള്ളവർ പിന്തുണച്ചു. ‘‘എന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനും പാർട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദം ഉയർത്തുന്ന ശക്തമായ പ്രതിപക്ഷമാകും.’’– അതിഷി പറഞ്ഞു.

27 വർഷത്തിനുശേഷം ഡൽഹിയിൽ ഭരണം കിട്ടിയ ബിജെപി രേഖ ഗുപ്തയെയാണു മുഖ്യമന്ത്രിയാക്കിയത്. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിദൂരിയെ തോൽപ്പിച്ചാണ് അതിഷി സീറ്റ് നിലനിർത്തിയത്. കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ മുതിർന്ന ആം ആദ്മി നേതാക്കൾ പരാജയപ്പെട്ടതോടെയാണ് അതിഷിക്കു നറുക്കുവീണത്.

ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മൂന്നു ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിന്റെ പ്രകടനത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ വയ്ക്കുമെന്നു ബിജെപി അറിയിച്ചു. ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടിയാണു ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്. ഭരണമുണ്ടായിരുന്ന എഎപി 22 സീറ്റുകളിൽ ഒതുങ്ങി.

English Summary:

Delhi Leader of Opposition: Atishi becomes Delhi's first woman Leader of the Opposition, facing off against BJP's Rekha Gupta, the new Chief Minister. This historic moment marks a significant shift in Delhi's political landscape.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com