കാട്ടാനക്കലിയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം, ഡൽഹിയിൽ പ്രതിപക്ഷത്തെ നയിക്കാൻ അതിഷി – ഇന്നത്തെ പ്രധാനവാർത്തകൾ

Mail This Article
കാട്ടാന ആക്രമണത്തിൽ രണ്ട് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. ഡൽഹിയുടെ ചരിത്രത്തിൽ മുഖ്യമന്ത്രിസ്ഥാനത്തും പ്രതിപക്ഷ നേതൃ സ്ഥാനത്തും വനിതകൾ എന്ന ചരിത്രത്തിനും ഇന്ന് തുടക്കമായി. വായിക്കാം പ്രധാനവാർത്തകൾ.
ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് 13ൽ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
ബിജെപി അധികാരത്തിലേറിയ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നതും ഡൽഹിയുടെ ചരിത്രത്തിലാദ്യം
യുഎസിനെ ഇന്ത്യ നന്നായി മുതലെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ഇന്ത്യയെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ 18 മില്യണ്‍ ഡോളര്‍. എന്തിനാണത്? അവർക്ക് പണം ആവശ്യമില്ല’ – ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം യുഎസ് സ്വന്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തിനു പകരം തിരഞ്ഞെടുപ്പുകളില്‍ പരമ്പരാഗത പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു.
കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു. ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.
ചെങ്ങന്നൂരിൽ കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. അനിയൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.