ADVERTISEMENT

പട്ന ∙ ബിഹാർ മന്ത്രിസഭാ വികസനത്തിൽ ബിജെപി ആധിപത്യം ഉറപ്പിച്ചു. ബിജെപിയുടെ ഏഴു എംഎൽഎമാർ കൂടി മന്ത്രിമാരായതോടെ മന്ത്രിസഭയിൽ ബിജെപി പ്രാതിനിധ്യം 21ആയി ഉയർന്നു. ആകെ മന്ത്രിമാരുടെ എണ്ണം 36 ആയി. മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ മന്ത്രിസഭയിൽ ജെഡിയു അംഗബലം 14 ആണ്. ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒരു മന്ത്രിയും. 

243 അംഗ നിയമസഭയിൽ ബിജെപിക്ക് 80, ജെഡിയുവിനു 44, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് നാല് എന്നിങ്ങനെയാണ് എൻഡിഎ കക്ഷിനില. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. 

സഞ്ജയ് സരോഗി, സുനിൽ കുമാർ, ജിബേഷ് മിശ്ര, മോത്തിലാൽ പ്രസാദ്, കൃഷ്ണ കുമാർ മണ്ഡു, രാജു കുമാർ സിങ്, വിജയ് കുമാർ മണ്ഡൽ എന്നിവരാണു ബിജെപിയുടെ പുതിയ മന്ത്രിമാർ. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒക്ടോബർ – നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചാണു മന്ത്രിസഭാ വികസനം

English Summary:

Bihar Cabinet Expansion: BJP strengthens its hold with seven new ministers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com