ADVERTISEMENT

മലപ്പുറം ∙ സിപിഎം പ്രവർത്തകർക്കെതിരെ ഭീഷണി പ്രസംഗവുമായി പി.വി. അന്‍വര്‍. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കുമെന്നാണ് പി.വി. അന്‍വറിന്റെ പരാമർശം. ഇത് ചെറിയൊരു സൂചന മാത്രമാണെന്നും അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. 

ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ല. മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. മദ്യവും മയക്കുമരുന്നും നൽകി പ്രവർത്തകരെ, തന്റെയും യുഡിഎഫ് പ്രവർത്തകരുടെയും നേരെ ഇറക്കി വിട്ടാൽ വീട്ടിൽ കയറി ആക്രമിക്കും. ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും അൻവർ പറഞ്ഞു.

ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി അൻവർ ആരോപിച്ചു. കുടുംബമടക്കം തീർത്തുകളയുമെന്ന് വോയ്‌സ് സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയെന്നാണ് ആരോപണം. സിപിഎം ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അൻവർ പറഞ്ഞു.

English Summary:

PV Anvar's threatening speech: PV Anvar's threatening speech targets CPM workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com