ADVERTISEMENT

മുംബൈ ∙ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിൽ അകൽച്ച കൂടുന്നതിനിടെ, മുഖ്യമന്ത്രിയെ ഉദ്ധവ് വിഭാഗം വീണ്ടും അഭിനന്ദിച്ചു. മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് രണ്ടു മാസത്തിനിടെ രണ്ടാം തവണയും ഫഡ്നാവിസിനെ പുകഴ്ത്തിയത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാർ പഴ്സനൽ സ്റ്റാഫിനെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കരുതെന്ന് ഫഡ്നാവിസ് കർശനമായി നിർദേശിച്ചിരുന്നു. ഷിൻഡെ വിഭാഗം നിർദേശിച്ച 12 പേരെ സ്റ്റാഫ് അംഗങ്ങളായി അംഗീകരിച്ചുമില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കിയത് മികച്ച തീരുമാനമാണെന്നു സഞ്ജയ് റാവുത്ത് പറഞ്ഞു.

ബവൻകുളയെ സന്ദർശിച്ച് ജയന്ത് പാട്ടീൽ

ബിജെപി അധ്യക്ഷനും മന്ത്രിയുമായ ചന്ദ്രശേഖർ ബവൻകുളെയുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ കൂടിക്കാഴ്ച നടത്തിയതും പുതിയ ചർച്ചകൾക്ക് വഴിവച്ചു. ഇരുവരും 25 മിനിറ്റോളം സംസാരിച്ചു. മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ രാധാകൃഷ്ണ വിഖെ പാട്ടീലും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദർശനമായിരുന്നെന്നും ഇരുവരും പറ‍ഞ്ഞു.

ജയന്ത് പാട്ടീൽ മുഖ്യമന്ത്രിയാകാൻ വരെ യോഗ്യനാണെന്നു തിരഞ്ഞെടുപ്പ് കാലത്ത് ശരദ് പവാർ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ പ്രകടനം മോശമായത് പാട്ടീലിന്റെ വീഴ്ചയാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച. പാട്ടീലിനെ മാറ്റിയേക്കുമെന്ന അഭ്യൂഹവുമുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച തികയും മുൻപേയാണ് ബിജെപി സംസ്ഥാന അധ്യക്ഷനെയും പാട്ടീൽ സന്ദർശിച്ചത്.

English Summary:

Uddhav Faction Praises Fadnavis Again: Fadnavis's anti-corruption stance for the second time in two months, amidst growing tensions with Eknath Shinde.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com