നേപ്പാളിൽ വൻ ഭൂചലനം; 6.1 തീവ്രത, ആളപായമില്ലെന്നു പ്രാഥമിക വിവരം

Mail This Article
×
കഠ്മണ്ഡു ∙ നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
ഭൈരവ്കുണ്ഡ് ആണു പ്രഭവകേന്ദ്രമെന്നു ദേശീയ ഭൂചലന നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലെ കിഴക്കൻ, മധ്യ മേഖലകളിലെ ആളുകൾക്കു ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനമുണ്ടായി.
English Summary:
Nepal earthquake: A strong 6.1 magnitude earthquake struck Nepal early Friday morning. Initial reports suggest no casualties, though tremors were felt in surrounding areas, including parts of India and China.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.