ADVERTISEMENT

മുംബൈ∙ തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റേതാണു പ്രഖ്യാപനം. സംസ്ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ. തോമസിനെ അധ്യക്ഷനാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎൽഎയാണു തോമസ് കെ. തോമസ്. പി.എം. സുരേഷ് ബാബു, പി.കെ. രാജൻ എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. ഇരുവരും പി.സി. ചാക്കോയുടെ അനുകൂലികളാണ്.

തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ച പി.സി. ചാക്കോയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പുതിയെ അധ്യക്ഷനെ എൻസിപി പ്രഖ്യാപിച്ചത്. ശശീന്ദ്രൻ വിഭാഗവും തോമസിനെ പിന്തുണക്കുകയായിരുന്നു. സമവായത്തിന്റെ ഭാഗമായി പി.സി. ചാക്കോ, ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരുമായി പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

Thomas K. Thomas : Thomas K. Thomas is the new NCP Kerala state president, succeeding P.C. Chacko.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com