ADVERTISEMENT

കോട്ടയം∙ പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസി(എം) ലെ തോമസ് പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു . യുഡിഎഫിലെ ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയായ തോമസിന് 16 വോട്ടുകളും യുഡിഎഫിന്റെ ജോസ് എടേട്ടിന് 9 വോട്ടുകളും ലഭിച്ചു.  കേരള കോൺഗ്രസ (എം)ലെ ഷാജു.വി.തുരുത്തനെ കേരള കോൺഗ്രസ് (എം) തന്നെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. വിദേശത്ത് ആയ സിപിഐ കൗൺസിലർ ആർ.സന്ധ്യ ഒഴികെയുള്ള ഭരണപക്ഷത്തെ മുഴുവൻ വോട്ടുകളും തോമസ് പീറ്ററിനു ലഭിച്ചു. അതേസമയം, സിപിഎം പുറത്താക്കിയ കൗൺസിലർ ബിനു പുളിക്കക്കണ്ടവും തോമസ് പീറ്ററിനാണ് വോട്ട് ചെയ്തത്.

ഭരണപക്ഷമായ എൽഡിഎഫിൽ കേരള കോൺഗ്രസ് (എം)-10, സിപിഎം-4, സിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിൽ കോൺഗ്രസ്-5, കേരള കോൺഗ്രസ്-3, യുഡിഎഫ് സ്വതന്ത്രൻ-1 എന്നിങ്ങനെ 9 അംഗങ്ങളാണുള്ളത്. 26 അംഗ കൗൺസിലാണ് പാലാ നഗരസഭയിലേത്.

English Summary:

Pala Municipality Election: Thomas Peter secured victory over Jose Edettu in a closely contested election following a no-confidence motion.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com