കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി അറസ്‌റ്റില്‍

Mail This Article
×
ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസി (എം.കെ.ഫൈസി) അറസ്‌റ്റില്‍. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ഫൈസിയെ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയിലെടുത്തു.
ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു സാമ്പത്തിക ഇടപാടുകൾ നടത്തുന്നതു തടയുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും ഇ.ഡി അറിയിച്ചു.
English Summary:
ED Arrests SDPI Chief: SDPI national president M.K. Faizi arrested in Delhi by the ED on money laundering charges.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.