ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി; പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും

Mail This Article
×
കൊച്ചി ∙ ആറു ജില്ലകളിലെ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്‍ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു.
തൊഴിലാളികൾ സമരം പ്രഖ്യാപിച്ചതോടെ പാചകവാതക വിതരണത്തിന് എത്തിയ ഇരുനൂറോളം ലോറികളും കുടുങ്ങി. പാചക വാതക വിതരണവും മുടങ്ങിയതോടെ മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിൽ ചർച്ച ആരംഭിച്ചു. ഇതാണ് ഇന്ന് വൈകിട്ടോടെ ഒത്തുതീർപ്പിലെത്തിയത്.
English Summary:
Kerala Cooking Gas Strike : Kochi's LPG distribution resumes after a worker strike at the Indian Oil Corporation plant in Udayamperoor is resolved. Six Kerala districts faced disruptions due to salary issues.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.