ADVERTISEMENT

ബെംഗളൂരു ∙ വിദേശത്തുനിന്ന് 17 സ്വര്‍ണ ബിസ്കറ്റുകളാണ് ഇത്തവണ കടത്തിയതെന്ന് ‌പിടിയിലായ കന്നഡ നടി രന്യ റാവു. റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യ ചെയ്യലിലാണ് രന്യ ഇക്കാര്യം സമ്മതിച്ചത്. ദുബായ്‌ക്കു പുറമെ യുഎസ്, യുറോപ്പ് എന്നിവിടങ്ങളിലേക്കു നടത്തിയ യാത്രകളുടെ വിവരങ്ങളും നടി  പറഞ്ഞതായാണ് വിവരം. ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാലു തവണ ദുബായിലെത്തി. 

കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ കൂടിയായ രന്യ, പിതാവിന്റെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുകയാണ് ഡിആർഐ. ജനുവരിയിൽ മാത്രം 10 തവണയാണ് രന്യ ദുബായിലും മലേഷ്യയിലുമായി പോയി വന്നത്. രന്യയുടെ യാത്രകളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പല തവണ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ അവർക്ക് വിഐപി ചാനലിലൂടെ ദേഹപരിശോധനയില്ലാതെ പോയി വരാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നത് ഡിആർഐയുടെ ശ്രദ്ധയിൽപ്പെട്ടു. 

തിങ്കളാഴ്ച ദുബായ് യാത്ര കഴിഞ്ഞ് രന്യ ഭർത്താവിന്റെ കൂടെ മടങ്ങിയെത്തിയപ്പോൾ വനിതാ ഉദ്യോഗസ്ഥരടക്കം എത്തി രന്യയോട് ദേഹപരിശോധന ആവശ്യമെന്ന് അറിയിച്ചു. എന്നാൽ താൻ ഡിജിപിയുടെ മകളാണെന്നടക്കം ഭീഷണി മുഴക്കി ദേഹപരിശോധനയോട് സഹകരിക്കാൻ രന്യ വിസമ്മതിക്കുകയും ബഹളമുണ്ടാക്കി. സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് നടി പരിശോധനയ്ക്ക് തയാറായത്.

തുടയിലും ദേഹത്തും ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ച നിലയിൽ 14 സ്വർണ ബിസ്കറ്റുകളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കൂടെയുണ്ടായിരുന്ന ഭർത്താവിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് ഡിആർഐ നൽകുന്ന സൂചന. കുടുംബത്തെ അപമാനിച്ച മകളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നുമാണ് രന്യയുടെ പിതാവും ഡിജിപിയുമായ രാമചന്ദ്രറാവുവിന്റെ നിലപാട്.

English Summary:

Ranya Rao Admits Recovery Of Gold: Not Just Dubai, Travelled To Other Middle East Cities, Europe, America

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com