ADVERTISEMENT

കാസർകോട്∙ കയ്യൂർ വലിയപൊയിലിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ച‍ത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. വീടിനു സമീപത്തെ മാവിൻ ചുവട്ടിലേക്കു വിശ്രമിക്കാൻ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ അദ്ദേഹം തളർന്നു വീണു.

ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിക്കണ്ണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

English Summary:

Man Dies of Sunburn in Kasargod: Sunburn claimed the life of a 92-year-old man in Kerala. Kunjikkannan, a resident of Valiyappoyil, Kayyoor, died after suffering severe heatstroke.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com