ADVERTISEMENT

കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതാണ് വിവാദത്തിനു വഴിതുറന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോമീറ്റർ പ്രദേശമാകും നിർമാണാവശ്യത്തിനുള്ള മണൽ ഖനനത്തിനു തുറന്നുകൊടുക്കുക. ഗുജറാത്തിലെ പോർബന്തറിൽനിന്നു ചുണ്ണാമ്പുചെളിയും (ലൈം മഡ്) ആൻഡമാൻ– നിക്കോബാറിൽനിന്നു പോളിമെറ്റാലിക് നൊഡ്യൂളുകൾ എന്ന ധാതുക്കളുമാണ് ഖനനം ചെയ്യുന്നത്.

കേരളത്തിനു സമീപം കടലിൽ 74.5 കോടി ടൺ മണൽശേഖരമുണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ (22.22 കിലോമീറ്റർ) പ്രദേശത്തിനുള്ളിലും പുറത്തെ പ്രത്യേക സാമ്പത്തികമേഖലയിലുമാണ് ഈ മണൽപർവതങ്ങൾ. കായലുകളും നദികളും വഹിച്ചുകൊണ്ടുവന്ന മണലാണ് പർവതങ്ങളായത്. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് മേഖലകളിൽ മണൽ പർവതങ്ങളുണ്ട്. കൊല്ലത്തുമാത്രം 30.242 കോടി ടൺ മണൽ. 50 വർഷത്തേക്കാകും ഖനനപ്പാട്ടം. ലാഭകരമല്ലെന്നു കണ്ടാൽ 10 വർഷം കഴിയുമ്പോൾ ഒഴിഞ്ഞുപോകാം.

sea-mining-card-2

2002ലെ ഓഫ്ഷോർ ഏരിയാസ് മിനറൽ– ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ (ഒഎഎംഡിആർ) നിയമത്തിൽ 2023ൽ കൊണ്ടുവന്ന സുപ്രധാന ഭേദഗതികളാണു തീരക്കടലിൽ ഉൾപ്പെടെ ധാതുഖനനത്തിനു വഴിതുറന്നത്. കേന്ദ്ര സർക്കാരിന്റെ നീല സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കോണമി) നയത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്കു കടലിലെ ധാതുക്കളും പ്രകൃതിവാതകങ്ങളും ഉൾപ്പെടെ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം. 12 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനവും പരിപാലനവും സംസ്ഥാന സർക്കാരിന്റെ അവകാശമാണെന്നിരിക്കെ, ഭേദഗതിയിലൂടെ ഇവിടെ പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അവകാശം കേന്ദ്ര സർക്കാരിനായി. ഭേദഗതിക്കു പിന്നാലെ, ഖനനത്തിനു കേന്ദ്രം മുന്നിട്ടിറങ്ങുകയും ചെയ്തു.

sea-mining-card-1

∙ വെല്ലുവിളികൾ

ഖനനം കടലിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയേയും മൽസ്യ സമ്പത്തിനെയും ‌ഇല്ലാതാക്കുമെന്നാണ് ഇതിനെ എതിർക്കുന്നവരുടെ പ്രധാന ആശങ്ക. കേരളത്തിന്റെ തീരക്കടലിലും പുറത്തുമായി നാൽപതിനായിരത്തോളം യന്ത്രവത്കൃത– പരമ്പരാഗത യാനങ്ങൾ മീൻ പിടിക്കുന്നുണ്ടെന്നാണു കണക്ക്. മണൽശേഖരം കണ്ടെത്തിയ മേഖലകൾ മത്സ്യക്കലവറയാണെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യകേന്ദ്രമായ ‘കൊല്ലം പരപ്പിന്റെ’ (ക്വയ്‌ലോൺ ബാങ്ക്) വലിയൊരു ഭാഗം നിർദിഷ്ട ഖനന മേഖലയ്ക്കുള്ളിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 85 കിലോമീറ്ററിലായാണ് ഈ പരപ്പ്. ഇവിടെ മത്തി, അയല, നെത്തോലി, ചൂര, വേളാപ്പാര, നെയ്‌മീൻ, കിളിമീൻ, ചെമ്മീൻ, കണവ തുടങ്ങിയവയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇതിന്റെ നിലനിൽപ് ഖനനത്തോടെ അപകടത്തിലാവും. മൽസ്യത്തൊഴിലാളികളുടെ ഉപജീവനമാർഗവും തകരും.

English Summary:

Kerala's Coastal Ecosystem Under Threat: What's the Sea Sand Mining Controversy? Sea Sand Mining - Explainer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com