ADVERTISEMENT

കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കട്ടിലിലേക്കാണു കോൺക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഉച്ചതിരിഞ്ഞു 3 മണിയോടെ ആയിരുന്നു അപകടം. 

വലിയ ശബ്ദത്തോടെയാണു കോൺക്രീറ്റ് പാളി തകർന്നുവീണത്. ജനിച്ച് 12 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞുമായി മുത്തശ്ശി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു, ഒപ്പം അമ്മയും. നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാർഡിലുണ്ടായിരുന്നത്.

അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ എത്തി വാർഡിലെ ആളുകളെ മാറ്റി.പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഉൾപ്പെടുന്ന കെട്ടിടം വളരെ ശോചനീയ അവസ്ഥയിലാണ്. മേൽക്കൂരയിൽ പലയിടത്തും വിള്ളലുണ്ട്. ജനറൽ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നു രോഗികൾ പറഞ്ഞു.

English Summary:

Concrete Slab Collapse at Kochi Hospital: Kochi Hospital's Dangerous Condition Exposed After Concrete Slab Collapse; Mother and Baby Escape Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com