ADVERTISEMENT

പത്തനംതിട്ട ∙ സിപിഎമ്മുമായി ഇടഞ്ഞ എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയാണ് നേതാക്കളെത്തിയത്. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ച നടന്നത്.

 എന്നാൽ ഇക്കാര്യം പത്മകുമാർ നിഷേധിച്ചു. എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്ന് പത്മകുമാർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും പത്മകുമാർ പറഞ്ഞു.

പാര്‍ലമെ‍ന്‍ററി രംഗത്തേക്ക് മാത്രമായി വന്നവരെ സിപിഎം സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്ന് പത്മകുമാർ പറഞ്ഞിരുന്നു. വീണാ ജോര്‍ജ് പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടത് പരസ്യമായി പറയേണ്ടിവന്നു. 66–ാം വയസ്സിൽ താന്‍ വിരമിക്കുന്നു. സിപിഎം വിടില്ലെന്നും പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാ‍ഞ്ചില്‍ പ്രവര്‍ത്തിക്കുമെന്നും പത്മകുമാര്‍ രാവിലെ പറഞ്ഞിരുന്നു.

സിപിഎമ്മിനെ വെല്ലുവിളിച്ച പത്മകുമാറിനെതിരെ ഉടന്‍ സംഘടനാ നടപടി ഉണ്ടായേക്കും. പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഇതിനോടകം വാതിൽ തുറന്നിട്ടു കഴിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അനനുനയ ശ്രമത്തിന്റെ ഭാഗമായി പത്മകുമാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

Padmakumar's political future: BJP leaders meets Padmakumar, has intensified speculation surrounding his next move.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com