ADVERTISEMENT

കോട്ടയം ∙ മെ‍ഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍‌ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സൺ ജോസഫ് പിടിയിൽ. ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ‍ ക്യാമറ ഓൺചെയ്ത് മുറിയിൽ വയ്ക്കുകയായിരുന്നു. ആന്‍സണ് ശേഷം വസ്ത്രം മാറാന്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. പിന്നാലെ  മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെയും ഗാന്ധിനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. 

നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

English Summary:

Hidden camera, nursing trainee arrested: Nursing trainee Ansan Joseph arrested for placing a hidden camera in the Kottayam Medical College nurses changing room.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com