തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളിലും ഡിജിയാത്ര; പ്രഖ്യാപനവുമായി അദാനി ലിമിറ്റഡ്

Mail This Article
×
തിരുവനന്തപുരം∙ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുമെന്ന് അദാനി എയർപോർട്ട്സ് ഹോൾഡിങ്സ് ലിമിറ്റഡ് (എഎഎച്ച്എൽ) പ്രഖ്യാപിച്ചു. ഇതോടെ, എഎഎച്ച്എലിന്റെ 7 വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും.
യാത്രക്കാരുടെ ഡിജിയാത്ര ഉപയോഗം വർധിച്ചെന്നും ചില വിമാനത്താവളങ്ങളിൽ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നതായും എഎഎച്ച്എൽ ഡയറക്ടർ ജീത് അദാനി പറഞ്ഞു. യാത്രക്കാർക്കു കടലാസ് രഹിതവും തടസ്സരഹിതവുമായ യാത്രാനുഭവം നൽകുകയാണു ഡിജിയാത്രയുടെ ലക്ഷ്യം. വിവിധ ടച്ച്‌പോയിന്റുകളിലെ കാത്തിരിപ്പുസമയം കുറയും. സുരക്ഷയും സ്വകാര്യതയും ഡിജിയാത്ര ഉറപ്പ് നൽകുന്നു.
English Summary:
DigiYatra: DigiYatra is now available at all seven Airports. The scheme has expanded to include Thiruvananthapuram and Mangalore Airports.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.