ADVERTISEMENT

കോഴിക്കോട് ∙ കുണ്ടായിത്തോട് മകൻ അച്ഛനെ മർദിച്ചതു വിവാഹ കാര്യവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്നു പ്രാഥമിക വിവരം. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കുണ്ടായിത്തോടുള്ള വീട്ടിൽവച്ച് ഗിരീഷിനെ മകൻ സനൽ മർദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗിരീഷ് ബുധനാഴ്ച വൈകിട്ടു മരിച്ചു.

സനലും അമ്മ പ്രസീതയും ബേപ്പൂരിൽ വാടക വീട്ടിലാണു താമസം. ഗിരീഷും രണ്ടു സഹോദരിമാരും ഇവരുടെ മക്കളുമാണു കുണ്ടായിത്തോട്ടിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയതെന്നാണു വിവരം. തുടർന്ന് വാക്കേറ്റമുണ്ടാകുകയും ഗിരീഷിനെ മർദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഗിരീഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പൊലീസ് കേസെടുത്തതിനു പിന്നാലെ സനൽ ഒളിവിൽ പോയി. സനൽ പല സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനായിരുന്നു ഗിരീഷ്. ഗിരീഷിന്റെ ഒരു സഹോദരിയുെട ഭർത്താവ് മരിച്ചതാണ്. മറ്റൊരു സഹോദരി ഭർത്താവുമായി അകന്നു കഴിയുകയാണ്. ഇതോടെയാണ് രണ്ടു സഹോദരിമാരും ഗിരീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്.

സനലും പ്രസീതയും ബേപ്പൂരിലേക്കു താമസം മാറിയിട്ട് 2 വർഷത്തോളമായി. കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഗിരീഷിന്റെ മകൾ സോനയെ എടവണ്ണപ്പാറയിലേക്കാണു വിവാഹം കഴിച്ചയച്ചത്. സോനയുടെ ഭർത്താവിനെ 2 മാസത്തോളമായി കാണാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്.

English Summary:

Son killed father at Kundayithode, Kozhikode following a heated argument about his marriage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com