ADVERTISEMENT

കുറ്റ്യാടി∙ കക്കട്ടിലിൽ വയോധികനെ യുവാവ് വടിവാളുകൊണ്ടു വെട്ടിപ്പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. തിങ്കളാഴ്ച വൈകിട്ടാണു മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ കക്കട്ടിൽ സ്വദേശി ലിനീഷ് വെട്ടിയത്. ലിനീഷിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കക്കട്ടിൽ അങ്ങാടിയിൽ കടയുടെ മുന്നിൽ നടപ്പാതയിൽ വച്ചാണു വെട്ടിയത്.   

മഴക്കോട്ടും മാസ്കും ധരിച്ച ലിനീഷ്, വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ചാണ് എത്തിയത്. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയശേഷം ഓടിപ്പോവുകയായിരുന്നു. സാരമായി പരുക്കേറ്റ ഗംഗാധരൻ ചികിത്സയിലാണ്. ബന്ധുവിന്റെ വീട്ടിൽ സിപിഎം പാർട്ടി യോഗം നടത്തുന്നത് ബിജെപി അനുഭാവിയായ ഗംഗാധരനും മകനും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണു കരുതുന്നത്.

English Summary:

Kuttiadi Sword Attack: CCTV footage shows a young man attacking an elderly man with a sword in Kuttiadi, Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com