നെല്ലിമുണ്ടയിൽ തേയില തോട്ടത്തിൽ പുലി; മരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി – വിഡിയോ

Mail This Article
×
മേപ്പാടി ∙ നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ മരത്തിന്റെ മുകളിൽ പുലി. മരത്തിന്റെ മുകളിൽനിന്ന് താഴേക്ക് പുലി ചാടുന്ന വിഡിയോ ദൃശ്യം പുറത്തു വന്നു. ഇന്ന് രാവിലെയാണ് മരത്തിനു മുകളിൽ പുലിയെ കണ്ടത്. ആളുകൾ ബഹളം വച്ചതോടെ പുലി മരത്തിൽനിന്ന് ചാടിപ്പോകുകയായിരുന്നു.
നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന തേയില എസ്റ്റേറ്റിലാണ് പുലിയെ കണ്ടത്. ഈ മേഖലയിൽ നേരത്തെയും പുലി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്. ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിയെ പിടിക്കാൻ കൂടുവച്ചിട്ടുണ്ട്.
English Summary:
Nellimunda Leopard sighting: A video of a Leopard jumping from a tree in a Nellimunda tea estate has gone viral.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.