ADVERTISEMENT

ബെംഗളൂരു സ്വർണക്കടത്തിൽ നടി രന്യ റാവു അറസ്റ്റിലായതിനു പിന്നാലെ വളർത്തച്ഛനും പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര റാവുവിനെതിരെ കർണാടക അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ പ്രോട്ടോക്കോൾ മറികടക്കാൻ ഡിജിപിയുടെ സ്വാധീനം ദുരുപയോഗിച്ചോ എന്നന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. രാമചന്ദ്ര റാവുവിന് 2023 സെപ്റ്റംബറിലാണ് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് സിഐഡി വിഭാഗം അന്വേഷിക്കും.

ബിജെപി സർക്കാരിന്റെ കാലത്ത് സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ നടിക്ക് 12 ഏക്കർ ഭൂമി നൽകിയതും അന്വേഷണ പരിധിയിലുണ്ട്. കേസിലെ രാജ്യാന്തര സ്വർണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല ഇടപാടുകളും സിബിഐ ആണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ കർണാടക പൊലീസിനെ അറിയിച്ചിട്ടില്ല. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ ഉടമയുടെ കൊച്ചുമകനും നടിയുടെ സുഹൃത്തുമായ തരുൺ രാജുവിനെ കഴിഞ്ഞ ദിവസം റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Ranya Rao Gold smuggling Case : Ranya Rao's arrest for gold smuggling has triggered a wide-ranging investigation. Her stepfather's potential involvement and a controversial land deal are also under scrutiny.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com