യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തലയ്ക്കടിയേറ്റെന്ന് സംശയം; ഭർത്താവ് കസ്റ്റഡിയിൽ

Mail This Article
×
കൊച്ചി ∙ കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശേരി ആദിവാസി ഗ്രാമത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി വിഭാഗത്തിൽപെട്ട മായ (37) ആണ് മരിച്ചത്. തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ജിജോ ജോണിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നു വർഷം മുൻപാണ് ഇരുവരും എളംബ്ലാശേരി ആദിവാസി ഗ്രാമത്തിലേക്കു താമസത്തിനെത്തിയത്. ഇന്നലെ രാത്രി മായയും ജിജോയും തമ്മിൽ മദ്യപിച്ചശേഷം വഴക്കുണ്ടായതായി സൂചനകളുണ്ട്. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന. ജിജോ രാവിലെ വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോ ഡ്രൈവറാണ് മായ നിലത്തു കിടക്കുന്നത് കാണുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും.
English Summary:
Tribal woman death in Kerala sparks investigation: The husband is in custody following the discovery of the body with a suspected head injury in Elamblasheri village.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.