ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് ഇ.ഡി അയച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ് അയച്ചിരുന്നത്. ഇന്നലെ സമൻസ് ലഭിച്ച വിവരം ഡൽഹിയിലായിരുന്ന കെ.രാധാകൃഷ്ണനെ പിഎ അറിയിച്ചിരുന്നു.

എന്നാൽ അദ്ദേഹം ഇന്ന് വീട്ടിൽ എത്തിയ ശേഷം മാത്രമാണ് സമൻസിന്റെ ഉള്ളടക്കം അറിഞ്ഞത്. ഈ വിവരം അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയയ്ക്കുമെന്നാണ് വിവരം.

കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. അതിനാൽ തന്നെ കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇ.ഡിയുടെ പുതിയ നീക്കം.

English Summary:

Karuvannur Scam: Enforcement Directorate to Question K. Radhakrishnan in Karuvannur Money Laundering Case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com