ADVERTISEMENT

കൊച്ചി ∙ മദ്യലഹരിയിൽ അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67) ആണ് മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷയ രോഗബാധിതനായിരുന്ന ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.

ബുധനാഴ്ച രാത്രി ഒൻപതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

പിന്നീട് ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പൊലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

English Summary:

Tragic Perumbavoor Incident: Perumbavoor Son Arrested for Father's Murder After Alcohol-Fueled Attack

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com