ADVERTISEMENT

കോഴിക്കോട് ∙ മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ വിദ്യാർഥികൾ പൊലീസ് പിടിയിൽ. 6 ബൈക്കുകൾ മോഷ്ടിച്ച 9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്. ഇവരെ അടുത്ത ദിവസം ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

ഒരു മാസത്തിനിടെ റെയിൽവേ സ്റ്റേഷൻ, കീർത്തി തിയറ്റർ പരിസരം എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ കാണാതായത്. ബൈക്കിന്റെ വയർ മുറിച്ച് സ്റ്റാർട്ടാക്കി പോയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ചേസിസ് നമ്പർ ചുരണ്ടിയും രൂപ മാറ്റം വരുത്തിയും മേമുണ്ട, ചല്ലി വയൽ ഭാഗങ്ങളി‍ൽ കറങ്ങുകയാണ് പതിവ്. ബൈക്ക് തകരാറായാൽ റോഡരികിൽ ഉപേക്ഷിക്കും.

കൗമാരക്കാർ ബൈക്കി‍ൽ കറങ്ങുന്നത് വീട്ടുകാരോ നാട്ടുകാരോ ശ്രദ്ധിക്കാത്തതു കൊണ്ട് ബൈക്ക് മോഷണം പതിവാക്കി. സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബൈക്കുകൾ തിരിച്ചറിഞ്ഞതും പ്രതികളെ  മുഴുവൻ പിടികൂടിയതും. ‌

മോഷ്ടിച്ച രീതിയെപ്പറ്റിയും നമ്പർ പ്ലേറ്റ്, ചേസിസ് നമ്പർ മാറ്റം എന്നിവയ്ക്കു പുറമേ നിന്നുള്ള സഹായം ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടികൂടിയ ബൈക്കിൽ 4 പേർ തങ്ങളുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി ബൈക്കിന്റെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടങ്ങി. എസ്ഐ എം.കെ.രഞ്ജിത്ത്, എഎസ്ഐമാരായ ഇ.ഗണേശൻ, വി.ബൈജു, സിപിഒ വി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ പിടികൂടിയത്.

English Summary:

Kozhikode School Children Arrested: Six Stolen Bikes Recovered, Five Young Suspects Apprehended in Kozhikode

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com