ഭർത്താവിനൊപ്പം പോകുമ്പോൾ ബൈക്ക് മറിഞ്ഞു, റോഡിൽ വീണപ്പോൾ പിക്കപ്പ് വാൻ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

Mail This Article
×
മലപ്പുറം ∙ പൊന്നാനി- ഗുരുവായൂർ സംസ്ഥാന പാതയിൽ മാറഞ്ചേരി പനമ്പാട്ട് ബൈക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് യുവതി മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ഭർത്താവിന്റെ കൂടെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
English Summary:
Accident: A young woman tragically died in Malappuram after a fatal bike accident. She fell from her bike and was struck by a pickup van on the Ponnani-Guruvayur highway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.