ADVERTISEMENT

മുംബൈ ∙ നാഗ്പുർ വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വിമാനം മധ്യപ്രദേശിലെ ഭോപാലിലേക്കു തിരിച്ചുവിട്ടു. ചൊവ്വാഴ്ച മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനം നാഗ്പുരിൽ ലാൻഡിങ്ങിനു ശ്രമിക്കവേയാണ് റൺവേയിൽ നായ ഉളളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) റൂമിൽ അറിയിച്ചത്.

അപകടം ഒഴിവാക്കാനായി വിമാനം തിരിച്ചുവിടുകയായിരുന്നു. എടിസി അധികൃതർ വിവരം നൽകിയതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ റൺവേ പരിശോധിച്ചെങ്കിലും നായയെയോ മറ്റു മൃഗങ്ങളെയോ കണ്ടെത്താനായില്ല. പിന്നീട് ഭോപാലിൽനിന്നു വിമാനം നാഗ്പുരിൽ തിരിച്ചെത്തി. യാത്രാപദ്ധതികൾ താളം തെറ്റിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു.

English Summary:

IndiGo Flight Diverted: Dog Sighting on Nagpur Runway Causes Chaos

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com