ADVERTISEMENT

ഊട്ടി∙ വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തിൽ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു.

ഇന്നു രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികൾ സമീപത്തെ കുറ്റിക്കാട്ടിൽ അനക്കം കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഈ ഭാഗത്തെ തോട്ടങ്ങളിൽ തൊഴിലാളികൾ എത്താൻ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:

Wild Animal Attack: Wild Animal Attack Leaves Woman Dead in Ooty

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com