ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിൽനിന്നു ഡെറാഡൂണിലേക്കുള്ള യാത്രാസമയം നിലവിലുള്ള 6 മണിക്കൂറിൽനിന്ന് 3 മണിക്കൂറായി കുറയ്ക്കുന്ന ഡൽഹി- ഡെറാഡൂൺ എക്സ്പ്രസ് പാത അവസാനഘട്ടത്തിൽ. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം മുതൽ ബാഗ്പത് വരെയുള്ള 32 കിലോമീറ്റർ എക്സ്റ്റൻഷൻ പാത ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് സൂചന. 4 ഘട്ടങ്ങളിലായാണ് 212 കിലോമീറ്റർ എക്സ്പ്രസ് വേയുടെ നിർമാണം നടത്തിയത്.

ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ ആദ്യ 18 കിലോമീറ്റർ ടോൾ ഫ്രീ ആയിരിക്കും. 12,000- 13,000 കോടി വരെയാണ് ആറുവരി പാതയ്ക്ക് ചെലവായത്.

∙ എക്സ്പ്രസ് വേ റൂട്ട്

അക്ഷർധാമിൽ ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽനിന്ന് ആരംഭിച്ച് എൻഎച്ച് 72ലൂടെ ഡെറാഡൂൺ വരെ നീളുന്ന പാതയാണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ്, ബാഗ്പത്, ഷാംലി, സഹരൻപുർ, ഹരിദ്വാർ എന്നീ സ്ഥലങ്ങൾ വഴിയാണ് പാത കടന്നുപോകുന്നത്.

ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള വാഹനങ്ങൾക്കായി 6 എൻട്രി പോയിന്റുകളുണ്ടാകും. അക്ഷർധാമിൽ തുടങ്ങി ഗീതാ കോളനി, ഷംഷൻ ഘട്ട്, വിജയ് വിഹാർ, സോണിയ വിഹാർ, മണ്ടോള എന്നിവയാണ് മറ്റ് എൻട്രി പോയിന്റുകൾ

English Summary:

Delhi-Dehradun Expressway Opens Soon: Route, Entry Points & More

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com