ADVERTISEMENT

ബെംഗളൂരു ∙ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തൻപുരയിൽ ലിബിൻ ബേബി (32) മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്നാണ് ആരോപണം.

ലിബിൻ ബെംഗളൂരുവിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയിൽ വീണു പരുക്കേറ്റതായി സുഹൃത്തുക്കൾ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. സുഹൃത്തുക്കളാണ് ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ചത്. പിന്നീടു മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെന്റിലേറ്ററിൽ ആക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾ എത്തിയപ്പോഴാണു ലിബിൻ ഗുരുതരാവസ്ഥയിൽ ആണെന്നറിയുന്നത്.

ആദ്യദിവസങ്ങളിൽ ലിബിന്റെ കൂട്ടുകാർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. എന്നാൽ നില ഗുരുതരമായതോടെ കൂട്ടുകാരിൽ ഒരാൾ നാട്ടിലേക്കു മടങ്ങി. ഇതാണു ബന്ധുക്കളുടെ സംശയം വർധിപ്പിച്ചത്. ലിബിന്റെ 8 അവയവങ്ങൾ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. സംസ്കാരം ഇന്നലെ തെനംകുന്ന് പള്ളിയിൽ നടത്തി. അമ്മ: മേരിക്കുട്ടി.

English Summary:

Native of Kerala Dies in Bengaluru; Family Accuses Friends of Involvement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com