ADVERTISEMENT

ഒറ്റപ്പാലം∙ വാണിയംകുളത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ തൊഴിലാളിയെ മർദിച്ച് മൂന്നംഗ സംഘം. വ്യാഴം രാത്രി 9.30നായിരുന്നു ബൈക്കിൽ പെട്രോളടിക്കാൻ വന്നവരുടെ കയ്യേറ്റം. എത്ര രൂപയ്ക്കു പെട്രോളടിക്കണമെന്ന കാര്യത്തിൽ മൂവർ സംഘത്തിലെ ഓരോരുത്തരും വ്യത്യസ്ത അളവുകൾ പറഞ്ഞു തർക്കിക്കുന്നതു കണ്ട് ‘എന്നാൽ നിങ്ങൾ തീരുമാനിക്കെ’ന്നു പറഞ്ഞതിനായിരുന്നു കയ്യേറ്റം.

മർദനമേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെ തുടർന്ന്‌ പെട്രോൾ പമ്പ് താൽകാലികമായി അടച്ചു. അക്രമികൾക്കെതിരെ കർശന നടപടികളെടുക്കണമെന്ന് പാലക്കാട് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

English Summary:

Vaniyamkulam Petrol Pump Attack: Attendant Injured After Dispute Over Fuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com