ഓപ്പറേഷന് ഡി ഹണ്ട്: എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു; 234 അറസ്റ്റ്

Mail This Article
തിരുവനന്തപുരം ∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ ലഹരിമരുന്ന് വില്പനയില് ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിനു 222 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്. മാരക ലഹരിമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പൊലീസ് പിടിച്ചെടുത്തു.
സംസ്ഥാന ആന്റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന് ഡി ഹണ്ട് നടപ്പാക്കുന്നത്. സ്ഥിരമായി ലഹരിമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന് ഡി ഹണ്ട് വരും ദിവസങ്ങളിലും തുടരാനാണ് അധികൃതരുടെ തീരുമാനം.